ad
Deshabhimani

ബിജെപി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രി മാലിന്യം ക്വാറി കുളത്തിലിട്ടു

മാറനല്ലൂർ പഞ്ചായത്ത് ഓഫീസ് വാർഡിൽ പ്രവർത്തനം നിലച്ച ക്വാറി കുളത്തിൽ ആശുപത്രി മാലിന്യം തള്ളാനുള്ള  ശ്രമത്തിനെതിരെ എൽഡിഎഫ് നേതാക്കൾ പ്രതിഷേധിക്കുന്നു

മാറനല്ലൂർ പഞ്ചായത്ത് ഓഫീസ് വാർഡിൽ പ്രവർത്തനം നിലച്ച ക്വാറി കുളത്തിൽ ആശുപത്രി മാലിന്യം തള്ളാനുള്ള ശ്രമത്തിനെതിരെ എൽഡിഎഫ് നേതാക്കൾ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 02:20 AM | 1 min read

കാട്ടാക്കട

മാറനല്ലൂർ മലവിള കുക്കിരിപ്പാറയിലെ പ്രവർത്തനം നിലച്ച ക്വാറിക്കുളത്തിൽ ആശുപത്രി മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ബിജെപി നേതാവും പഞ്ചായത്ത് അംഗവുമായ അനിൽകുമാറിന്റെ നേതൃത്വത്തിൽ 25ന് പുലർച്ചെയാണ് മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചത്‌. കോട്ടൺ വേസ്റ്റ്, സിറിഞ്ച്, ട്രിപ് ബോട്ടിൽ തുടങ്ങിയവ ചാക്കുകളിലാക്കിയാണ്‌ എത്തിച്ചത്‌. ഡീസൽ മോട്ടോർ ഉപയോഗിച്ച് ക്വാറിക്കുളത്തിലെ വെള്ളം വറ്റിച്ചശേഷം മാലിന്യം തള്ളി, ടിപ്പർ ലോറികളിൽ മണ്ണിടിച്ച്‌ മൂടാനായിരുന്നു ശ്രമം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എൽഡിഎഫ് പ്രവർത്തകർ ലോറികൾ തടഞ്ഞ് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടപടി നിർത്തിവയ്‌പിച്ചു. ആരോഗ്യ, റവന്യുവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് ഓഫീസിനും പൊലീസ് സ്റ്റേഷനും സമീപമാണ്‌ മലവിള ക്വാറി സ്ഥിതിചെയ്യുന്നത്‌. ഹയർ സെക്കൻഡറി സ്‌കൂളും കുടുംബാരോഗ്യകേന്ദ്രവും ക്വാറിക്കുസമീപമാണ് പ്രവർത്തിക്കുന്നത്. സിപിഐ എം മാറനല്ലൂർ ലോക്കൽ സെക്രട്ടറി എസ് ജോയി, ടി തങ്കരാജ്, മനേഷാ റാണി, രതീഷ്, ജോസ്, മഹേഷ്‌കുമാർ, ഷാജിത, ബി നസീറ, ജെസി, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലാണ്‌ മാലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞത്‌. മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐ എം മാറനല്ലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home