ad
Deshabhimani

ലോകായുക്ത യോഗം വിളിച്ചുചേർത്തു

print edition ഭരണഘടന ലംഘിച്ച് ആഭ്യന്തര മന്ത്രി

lokayuktha

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വിളിച്ചുചേർത്ത ലോകായുക്ത, ഉപലോകായുക്തമാരുടെ യോഗത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Sep 27, 2026, 02:19 AM | 1 min read

തിരുവനന്തപുരം: സ്വതന്ത്രവും നീതിപൂർവമായും പ്രവർത്തിക്കേണ്ട ലോകായുക്ത, ഉപലോകായുക്തമാരുടെ യോഗം വിളിച്ചുചേര്‍ത്ത് ഭരണഘടനാ ലംഘനം നടത്തി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ലോകായുക്തയുടെ അന്വേഷണ പരിധിയില്‍വരുന്ന ആഭ്യന്തരമന്ത്രി തന്നെ അസാധാരണ യോഗം വിളിച്ചത്‌ ദുരൂഹമാണ്.


24ന്‌ ചേർന്ന യോഗത്തിൽ ലോകായുക്ത ജസ്റ്റിസ്‌ എൻ അനിൽകുമാർ, ഉപലോകായുക്തമാരായ ജസ്‌റ്റിസ്‌ അശോക്‌ മേനോൻ, ജസ്റ്റിസ്‌ വി ഷെർസി, ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ ആസഫ്‌ അലി, ആഭ്യന്തരം അഡീഷണൽ ചീഫ്‌ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരാണ്‌ പങ്കെടുത്തത്‌.


ഭയമോ പക്ഷപാതമോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കേണ്ട ന്യായാധിപരെയാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്‍ മേധാവിയുടെയും സാന്നിധ്യത്തില്‍ മന്ത്രി വിളിച്ചുചേര്‍ത്തത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി വന്നതായി വാർത്തകളുണ്ടായിരുന്നു. യോഗം അസാധാരണമാണെന്ന്‌ നിയമവിദഗ്‌ധരും പറയുന്നു.


മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പൊതുസേവകര്‍ക്ക്‌ എതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം മുതലായവ അന്വേഷിക്കാന്‍ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ് ലോകായുക്ത. തെളിവ്‌ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിയമപരമായ അധികാരവുമുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home