രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം

പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറിയെ സിവിൽ സപ്ലൈസ് കമീഷണറേറ്റിൽനിന്ന് രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് യൂണിയൻ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് കമീഷണറേറ്റിനുമുന്നിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, സൗത്ത് ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ജെ ഷീജ, ആർ വി രമ്യ, സൗത്ത് ജില്ലാ ട്രഷറർ കെ ആർ സുഭാഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ ശ്രീമോൻ, ജി സുനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ കെ ആർ സന്തോഷ്, എസ് ചിത്ര എന്നിവർ സംസാരിച്ചു.








0 comments