ബെവ്കോ ജീവനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റില്‍

പാറശാല ബെവ്കോ തകർത്ത പ്രതി അരുണിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തപ്പോൾ
പാറശാല
മദ്യം നൽകാത്തതിന് ബെവ്‌കോ ഒൗട്ട്‌ലെറ്റ് ജീവനക്കാരനെ മർദിച്ചയാൾ അറസ്റ്റില്‍. പാറശാല ഇഞ്ചിവിള സ്വദേശി അരുണി (35)നെയാണ് പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. പാറശാല ബെവ്കോ ഔട്ട്‌ലെറ്റിൽ ജൂണ്‍ 11ന് രാത്രി 9.15നാണ് സംഭവം. പ്രീമിയം കൗണ്ടറിലെത്തിയ ഇയാളോട് പ്രവര്‍ത്തനസമയം കഴിഞ്ഞെന്നും മദ്യം നൽകാനാകില്ലെന്നും പറഞ്ഞതോടെ വാതിൽ ഇടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരൻ പ്രദീപിനെ താക്കോൽകൊണ്ട് മുഖത്ത് ഇടിക്കുകയുമായിരുന്നു. സംഭവശേഷം പ്രതി ഒളിവിലായിരുന്നു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തെ വലച്ചു. തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം കലിംഗരാജപുരത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളി പുലർച്ചെ മാർത്താണ്ഡത്തിന് സമീപത്തുനിന്ന് പ്രതിയെ പാറശാല എസ് ഐ ദീപുവിന്റെ നേത-ൃത്വത്തില്‍ പിടിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.











0 comments