കല്ലറയ-്ക്ക് മാലിക്

കല്ലറയിലെ കൊട്ടിക്കലാശത്തിൽ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോട് പ്രവർത്തകരെ അഭിവാദ്യംചെയ്യുന്നു
വെഞ്ഞാറമൂട്
മുദ്രാവാക്യം വിളികൾ, ചെണ്ടമേളം, പോപ്പർ ഷോ തുടങ്ങി തെരുവോരം അക്ഷരാർഥത്തിൽ ചെങ്കടലായി മാറ്റിയായിരുന്നു ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിൽ എൽഡിഎഫ് കൊട്ടിക്കലാശം. എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോടിന്റെ പ്രചാരണത്തിന് സമാപനംകുറിച്ച് വാമനപുരം, കല്ലറ, പാങ്ങോട് ജങ്ഷനിലായിരുന്നു പ്രധാനമായും കൊട്ടിക്കലാശം. ചെണ്ടമേളത്തിനൊപ്പം ചുവടുവച്ച യുവത ആവേശം വാനോളമാക്കി. രാജ്യത്തിന്റെ സമര ചരിത്രത്തിൽ വലിയ പങ്കുവഹിച്ച കർഷകസമരത്തിന്റെ വളന്റിയറായിരുന്ന മാലിക് മാങ്കോടിന് വിജയം ഉറപ്പിക്കുന്നതായിരുന്നു ഓരോ കേന്ദ്രത്തിലേയും കൊട്ടിക്കലാശം. യുവാക്കളും സ്ത്രീകളും കുട്ടികളും കർഷകരും തൊഴിലാളികളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും കൊട്ടിക്കലാശത്തിൽ പങ്കാളികളായി.










0 comments