7 പേർക്ക് പരിക്ക്
ലോറി നിയന്ത്രണം തെറ്റി ഓട്ടോകളിലിടിച്ചു

അപകടത്തിൽപ്പെട്ട ലോറിയും ഓട്ടോയും
കോവളം
ലോറി നിയന്ത്രണം തെറ്റി മൂന്ന് ഓട്ടോയിലിടിച്ച് രണ്ട് ഓട്ടോ ഡ്രൈവറടക്കം ഏഴുപേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ആഴിമലയിൽ വെള്ളി വൈകിട്ടായിരുന്നു അപകടം. പാറപ്പൊടിയുമായി ആഴിമലയിലേക്ക് പോയ ലോറി എതിർദിശയിൽനിന്ന് കുത്തനെയുള്ള കയറ്റം കയറിവന്ന ഓട്ടോകളിൽ ഇടിക്കുകയായിരുന്നു. മുന്നിൽ പോയ ഓട്ടോയിലെ ഡ്രൈവർ അനു ചാടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ അനിൽകുമാർ, സജിത്ത് എന്നിവരുടെ വാഹനത്തിലിടിച്ച് സമീപത്തെ മതിലിൽ ഇടിച്ചുനിന്നു. മൂന്ന് ഓട്ടോകളിലായി ക്ഷേത്രദർശനത്തിനെത്തിയവർക്കാണ് നിസ്സാര പരിക്കേറ്റത്. കുത്തനെയുള്ള ഇറക്കത്തിൽ ലോറിയുടെ എൻജിൻ ഓഫായി ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം. വിഴിഞ്ഞം പൊലീസ് കേസെടുത്തു.









0 comments