Deshabhimani

ഓണാഘോഷത്തിന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ച് ധൂർത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2026, 06:10 AM | 1 min read

കഴക്കൂട്ടം

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത് അഴിമതിയും ധൂർത്തും. ഓണാഘോഷത്തിന്റെ പേരിൽ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചും പഞ്ചായത്ത് ഫണ്ടിലെ രണ്ട്‌ ലക്ഷം രൂപ ധൂർത്തടിച്ചും ഭരണസമിതി തട്ടിപ്പ് നടത്തി. ചെലവഴിച്ച തുകയുടെ കണക്ക് ഇതുവരെ ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചിട്ടില്ല. കഴിഞ്ഞ യോഗത്തിൽ ഓണാഘോഷത്തിന്റെ കണക്ക് അവതരിപ്പിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി ഒഴിഞ്ഞുമാറി. ​ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനും ഇല്ലാത്ത ഭരണനേട്ടങ്ങൾ പെരുപ്പിച്ചുകാണിക്കാനും പിആർ സംഘത്തെ നിയോഗിച്ച് ഇവർക്ക് 1,80,000 രൂപ അനധികൃതമായി അനുവദിക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വട്ടേഷൻ അംഗീകരിച്ചതെന്നും ഭരണസമിതിയിലെ ഒരു അംഗത്തിന്റെ ബിനാമി പേരിലുള്ള കടലാസ് ഏജൻസിക്കാണ് കരാർ നൽകിയതെന്നും ആരോപണമുണ്ട്‌. ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഇതേ ഏജൻസിവഴി പണം ധൂർത്തടിച്ചു. സ്വകാര്യ വ്യക്തികളിൽനിന്ന് പിരിച്ചെടുത്ത തുകയായതിനാൽ വിനിയോഗം ഔദ്യോഗിക പരിശോധനയ്ക്ക് വിധേയമാകില്ലെന്ന സാഹചര്യം ഭരണസമിതി ദുരുപയോഗം ചെയ്യുകയായിരുന്നു. ഓണാഘോഷത്തിന്റെ കണക്കുകളും പിആർ ഏജൻസിക്ക് അനുവദിച്ച തുകയുടെ വിശദാംശങ്ങളും പുറത്തുവിടണമെന്നും ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home