Deshabhimani

ഗാന്ധി ജയന്തി ദിനാചരണം

കോൺഗ്രസ് -എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ദർശന ചൈതന്യദിന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

കോൺഗ്രസ് -എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ദർശന ചൈതന്യദിന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 06:07 AM | 2 min read

തിരുവനന്തപുരം

കേരള ഗാന്ധി സ്മാരക നിധിയുടെ ഗാന്ധി ജയന്തി ദിനാചരണവും സേവന വാരാചരണവും മന്ത്രി സി പി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. ഗാന്ധി ജയന്തി ദിനാചരണ സേവന വാരാചരണ ലോഗോയും ഗാന്ധി ദര്‍ശന്‍ സ്കൂള്‍ പരിപാടികളുടെ ‘ഗാന്ധി ആത്മകഥയിലൂടെ’ വീഡിയോ പരമ്പരയുടെ ലോഗോയും മന്ത്രി പ്രകാശിപ്പിച്ചു. ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഏവര്‍ക്കും ഒരു ജോഡി ഖാദി വസ്ത്ര പദ്ധതി ഡോ. എം ഗോപകുമാറിന് ഖാദി വസ്ത്രം നല്‍കി ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ ഉദ്‌ഘാടനംചെയ്‌തു. ഗാന്ധി ദര്‍ശന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍, ജി സദാനന്ദൻ, എന്‍ സാബു, ടി ആര്‍ സദാശിവന്‍ നായര്‍, വി കെ മോഹന്‍, രുഗ്മിണി രാമകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ഗാന്ധി പുസ്തക പ്രദര്‍ശന ലോഗോ എസ് ഉദയകുമാര്‍, ഗാന്ധി മ്യൂസിയ പഠന പദ്ധതി ലോഗോ എസ് രാജശേഖരന്‍ നായര്‍, ഗാന്ധി ഫോട്ടോ പ്രദര്‍ശന ലോഗോ പി പ്രതാപന്‍, ജൈവകാര്‍ഷിക പ്രദര്‍ശന ലോഗോ സി എസ് രവീന്ദ്രന്‍ നായര്‍, പ്രകൃതി ജീവന ലോഗോ ഗ്രേഷ്യസ് എന്നിവര്‍ സ്വീകരിച്ചു. വിവര പൊതുജനസമ്പർക്ക വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം തിരുവനന്തപുരം ഗാന്ധി പാർക്കിൽ മന്ത്രി കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സി പി ജോൺ, മേയർ വി വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി. ഗാന്ധി പ്രതിമയിൽ മന്ത്രിമാർ ഹാരാർപ്പണവും നടത്തി. ഭിന്നശേഷി വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം, പെയിന്റിങ് കിറ്റ് വിതരണം എന്നിവ നടന്നു. നിയമസഭാങ്കണത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭാ സെക്രട്ടറി ഇൻ-ചാർജ് ഷാജി സി ബേബി തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് -എസ് ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനം ഗാന്ധി ദർശന ചൈതന്യദിനമായി ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പാളയം രാജൻ അധ്യക്ഷനായി. ആട്ടുകാൽ അജി മുഖ്യപ്രഭാഷണം നടത്തി. പട്ടം കൃഷ്ണകുമാർ, കരകുളം അജിത്, വട്ടവിള വിജയകുമാർ, പുഷ്പാംഗദൻ, ടി എസ് രഘുനാഥൻ, ആർ കെ കൃഷ്ണകുമാർ, ഷിബു രാമാനുജം, ഡി ആർ വിനോദ്, മുല്ലരിക്കോണം അനിൽ, രവീന്ദ്രൻനായർ, ആർ രാഹുൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home