കാസർകോട് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു

കാസർകോട് : കാസർകോട് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ജെയ്സണും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. വണ്ടിയിലെ ജീവനക്കാരായ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി നാസർ എന്നിവരാണ് മരിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.









0 comments