Deshabhimani

സിപിഐ എം നേതാക്കളുടെ അറസ്‌റ്റ്‌; നാടെങ്ങും പ്രതിഷേധം

നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാവച്ചമ്പലത്ത് നടന്ന പ്രകടനം

നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാവച്ചമ്പലത്ത് നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Oct 03, 2026, 06:14 AM | 1 min read

തിരുവനന്തപുരം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഐ എം നേതാക്കളെയും വിദ്യാർഥി- യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത പൊലീസ്‌ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. പാളയം, വഞ്ചിയൂർ, ചാല ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, മുതിർന്ന നേതാവ്‌ ആനാവൂർ നാഗപ്പൻ എന്നിവർ സംസാരിച്ചു. പേരൂർക്കടയിൽ എം ജി മീനാംബിക ഉദ്‌ഘാടനം ചെയ്‌തു. എ അജ്‌മൽഖാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ബിജു, വി അന്പിളി എന്നിവർ സംസാരിച്ചു. ​പാലോട്‌ ജങ്‌ഷനിൽ വിതുര ഏരിയാ സെക്രട്ടറി പി എസ്‌ മധു ഉദ്‌ഘാടനം ചെയ്‌തു. ഇ ജോൺകുട്ടി അധ്യക്ഷനായി. ജി എസ്‌ ഷാബി, കെ പി ചന്ദ്രൻ, ടി എൽ ബൈജു, കാരേറ്റ്‌ വിജയൻ, എസ്‌ ബി അരുൺ, എം എസ്‌ സിയാദ്‌, ഷംന നവാസ്‌ എന്നിവർ സംസാരിച്ചു. ​നേമത്ത്‌ എം എം ബഷീർ ഉദ്‌ഘാടനം ചെയ്‌തു. എ പ്രതാപചന്ദ്രൻ അധ്യക്ഷനായി. കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, പി രാജേന്ദ്രകുമാർ, എ ജെ സുക്കാർണോ, യു സുധീർ എന്നിവർ സംസാരിച്ചു. കഴക്കൂട്ടത്ത്‌ ഏരിയ സെക്രട്ടറി ഡി രമേശൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻലി ഡിക്രൂസ് അധ്യക്ഷനായി. മേടയിൽ വിക്രമൻ, വി ജയപ്രകാശ്, എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. വിളപ്പിലിൽ ​ ജില്ലാ കമ്മിറ്റി അംഗം ആർ പി ശിവജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ജയചന്ദ്രൻ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home