ലവ്‌ലി സർവകലാശാല സംഘർഷം; പ്രതിഷേധിച്ച വിദ്യാർഥികളടക്കം 9 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ലവ്‌ലി സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ 9 പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. അറസ്റ്റിലായവരിൽ 7 പേർ സർവകലാശാലയിലെ വിദ്യാർഥികളും മറ്റു രണ്ടു പേർ പുറത്തുനിന്നുള്ളവരുമാണ്. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടെന്നാണ് റിപ്പോർട്ട്.
ലവ്‌ലി സർവകലാശാലയിലെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർഥിനിയെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഉയർന്നുവന്ന ആക്ഷേപം. തുടർന്ന് വിദ്യാർഥികൾ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുകയായിരുന്നു. ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോണമസ് സര്‍വ്വകലാശാലയാണിത്. സമരത്തില്‍ പങ്കെടുക്കുന്നവരെ മാനേജ്‌മെന്റിന്റെ ഒത്താശയോടെ ക്രിമിനലുകള്‍ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് വലിയ സംഘർഷമായി മാറിയത്.








0 comments