Deshabhimani

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പൊലീസ് പിടിക്കാതിരിക്കാൻ ജില്ല മാറി വിൽപ്പന

MDMA Kozhikode
വെബ് ഡെസ്ക്

Published on Oct 03, 2026, 07:15 AM | 1 min read

കോഴിക്കോട് : തൊണ്ടയാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയാണ് 605 കിലോ എംഡിഎംഎയുമായി പിടിയിലായത്. ഇന്നലെ രാത്രി മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫ് സംഘവം ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. എംഡിഎംഎക്ക് പുറമെ വിറ്റുകിട്ടിയ പണവും ഇയാളുടെ കൈവശമുണ്ടായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ ജില്ല മാറിയാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. ഇയാളുടെ മൊഴി പ്രകാരം സുഹൃത്തുക്കളാണ് എംഡിഎംഎ എത്തിച്ചു നൽകിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home