Deshabhimani

ഹാഷിർ നായകനാകുന്ന ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി

njodi
വെബ് ഡെസ്ക്

Published on Nov 19, 2026, 01:29 PM | 1 min read

കൊച്ചി : 'വാഴ 2' വിന് ശേഷം ഹാഷിർ നായകനായെത്തുന്ന 'ഞെടി'യുടെ ചിത്രീകരണം പൂർത്തിയായി. 72 ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം.


നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ഞൊടി എന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ, മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹനിർമ്മാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്. 'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസാണ് ഞൊടി തിയറ്ററുകളിലെത്തിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home