Deshabhimani

ഡൽഹിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ കാണാനെത്തിയ ചെന്നൈ സ്വദേശിയെ തല്ലിക്കൊന്നു

lynching
വെബ് ഡെസ്ക്

Published on Nov 19, 2026, 02:36 PM | 1 min read

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയോടുള്ള ആരാധന കടുത്ത് അവരുടെ ഡൽഹിയിലെ വസതിയിലെത്തിയ യുവാവിനെ ബന്ധുക്കളും അയൽവാസികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ മധുവിഹാര്‍ പ്രദേശത്താണ് സംഭവം. യുവാവ് വീട്ടിലേക്ക് കയറാൻ ശ്രമിച്ചതോടെ കുടുംബാംഗങ്ങളും അയൽവാസികളും ചേര്‍ന്ന് തടയുകയും ഇതിന് പിന്നാലെ മർദ്ദിക്കയും ആയിരുന്നു എന്നാണ് പൊലീസ് വിശദീകരണം.


ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചികിത്സയിലിരിക്കെയാണ് മരണം. ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറത്തെത്തുന്നത്. പരാതി പ്രകാരം യുവതിയുടെ പിതാവിനെയും ഒരു അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അറിയിച്ചു.


വിവിധ പ്ലാറ്റ്‌ഫോമുകളിലായി 29 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ഇൻഫ്ലുവൻസറാണ് യുവതി. ഇവരുടെ വീഡിയോകൾ സ്ഥിരമായി ലൈക്ക് ചെയ്തിരുന്ന യുവാവിന് യുവതിയോട് പ്രണയം തോന്നുകയും, തുടർന്ന് നേരിൽ കാണുന്നതിനായി ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.


"ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടർന്ന് ഗുരു തേജ് ബഹദൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.


യുവതിയുടെ സഹോദരനും മറ്റ് അയൽവാസികൾക്കും മർദനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടുത്തിയാണ് മധു വിഹാർ പോലീസ് കേസെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home