Deshabhimani

തുറ ഫെസ്റ്റിവൽ: 
പൂവാർ സാഹിത്യസംഗമം

കോവളം കവികൾ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൂവാർ സാഹിത്യ സംഗമം 
ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തപ്പോൾ

കോവളം കവികൾ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൂവാർ സാഹിത്യ സംഗമം 
ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തപ്പോൾ

വെബ് ഡെസ്ക്

Published on Oct 03, 2026, 06:12 AM | 1 min read

തിരുവനന്തപുരം

കോവളം കാവ്യോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ 51 തുറകളിലായി സംഘടിപ്പിക്കുന്ന തീരദേശ സാഹിത്യ യാത്ര പൂവാറിൽ നടത്തി. ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കോവളം കവികൾ സ്‌മാരക സമിതി ചെയർമാൻ വിനോദ് വൈശാഖി അധ്യക്ഷനായി. അജിത് വെണ്ണിയൂർ മുഖ്യപ്രഭാഷണം നടത്തി. എ ക്ലീറ്റസ്, മെഹ്ബൂബ് ഖാൻ പൂവാർ, എസ് ബിജുകുമാർ, അഞ്ചു ആർ വി, ജിസ്‌തി, പ്രവീണ കുമാരി, പ്രവീൺ പ്രദ്യോത്, ജനറൽ കൺവീനർ രതീഷ് വിശ്വൻ, കോവളം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഷൈൻ എസ് കെ ഉദ്ഘാടനം ചെയ്തു. അരവിന്ദ് സൂരി അധ്യക്ഷനായി. നെയ്യാറ്റിൻകരയിലെ എഴുത്തുകാരുടെ പുസ്തക പ്രദർശനം അധ്യാപകനായ കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സതീഷ് കിടാരക്കുഴി അധ്യക്ഷനായി. കവിയരങ്ങ് രാജൻ വി പൊഴിയൂർ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home