ad
Deshabhimani

ആരോരുമില്ലാത്തവർക്ക് 
ഓണസമ്മാനങ്ങളുമായി കുരുന്നുകൾ

മിതൃമ്മല സ്‌നേഹതീരത്തിലെ അമ്മമാർക്കുള്ള ഓണസമ്മാനങ്ങള്‍ തൊളിക്കുഴി എസ്‌വിഎൽപിഎസിലെ 
വിദ്യാർഥികൾ കൈമാറിയപ്പോള്‍

മിതൃമ്മല സ്‌നേഹതീരത്തിലെ അമ്മമാർക്കുള്ള ഓണസമ്മാനങ്ങള്‍ തൊളിക്കുഴി എസ്‌വിഎൽപിഎസിലെ 
വിദ്യാർഥികൾ കൈമാറിയപ്പോള്‍

വെബ് ഡെസ്ക്

Published on Aug 14, 2026, 02:22 AM | 1 min read

കിളിമാനൂർ

സ്‌നേഹതീരത്തിലെ അന്തേവാസികൾക്ക് ഓണസമ്മാനങ്ങളുമായി കുരുന്നുകളെത്തി. മാനസികവെല്ലുവിളി നേരിടുന്നവർക്ക് അഭയമൊരുക്കുന്ന മിതൃമ്മല സ്‌നേഹതീരത്തിലെ അമ്മമാർക്കാണ് തൊളിക്കുഴി എസ്‌വി എൽപിഎസിലെ വിദ്യാർഥികൾ ഓണസമ്മാനം നൽകിയത്‌. ഭക്ഷണവും വസ്ത്രവും അന്തേവാസികൾക്ക് നൽകി. വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു. പാഥേയം എന്ന പേരിൽ അനാഥാലയങ്ങളിൽ പൊതിച്ചോറ് നൽകുന്ന പദ്ധതി വർഷങ്ങളായി സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. സക്കീർ ഹുസൈൻ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ് മുരളീധരൻ, പ്രഥമാധ്യാപകൻ വി ആർ രാജേഷ് റാം, ഷബ്‌ന, അപർണ, ശിവ ലക്ഷ്മി, തൻസീനാ ബീവി, അമീന, ഷാനിഫാ ബീവി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home