ad
Deshabhimani

മുതലപ്പൊഴിയിൽ രക്ഷകനാകും 
 ‘ലൈഫ്ബോയ’

life boya

മുതലപ്പൊഴിയിൽ പ്രവർത്തനസജ്ജമാകാനൊരുങ്ങുന്ന റിമോട്ട് നിയന്ത്രിത ബോയ ​

വെബ് ഡെസ്ക്

Published on Jun 06, 2026, 12:24 AM | 1 min read

ചിറയിൻകീഴ്

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള റിമോട്ട് നിയന്ത്രിത ലൈഫ്ബോയ എത്തുന്നു. കഴിഞ്ഞയാഴ്ച മുതലപ്പൊഴിയിൽ ചേർന്ന സംയുക്തയോഗത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ലൈഫ്ബോയ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പികെഎം കോ കൺസ്ട്രക്‌ഷൻ കമ്പനി ഉടമ പി എം മുനീറാണ് ഹാർബർ എൻജിനിയറിങ് വകുപ്പിനായി റിമോട്ട് നിയന്ത്രിത ലൈഫ്ബോയ വാങ്ങിനൽകുന്നത്. മുതലപ്പൊഴിയിൽ വള്ളങ്ങൾ മറിയുമ്പോൾ ശക്തമായ തിരമാലകളാൽ രക്ഷാപ്രവർത്തകർക്ക് പലപ്പോഴും അപകടസ്ഥലത്തേക്ക് വേഗത്തിലെത്താൻ സാധിക്കാറില്ല. ഉപകരണം പ്രവർത്തന സജ്ജമാകുന്നതോടെ രക്ഷാപ്രവർത്തകർക്ക് അപകടമേഖലയിലേക്ക് നേരിട്ടിറങ്ങാതെ റിമോട്ടുവഴി ലൈഫ്ബോയ എത്തിച്ച് അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ സാധിക്കും. പുതുതായി വാങ്ങിയ ബോയയുടെ ട്രയൽ റൺ ശനിയാഴ്ച മുതലപ്പൊഴിയിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home