ad
Deshabhimani

ലൈബ്രറി ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുത്‌

library staff

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള സംസ്ഥാന കൺവൻഷൻ 
കേരള വിദ്യാഭ്യാസ സമിതി സംസ്ഥാന കൺവീനർ സി പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സർവകലാശാലകളിലെ ലൈബ്രറി വിഭാഗം ജീവനക്കാരുടെ അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലെ സ്ഥാനക്കയറ്റം ഉറപ്പുവരുത്തണമെന്ന്‌ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. അഞ്ചുവർഷ അനുപാത തത്വം പാലിച്ചുകൊണ്ട് ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം, സർവകലാശാലകളുടെ കാവിവൽക്കരണം ചെറുത്ത്‌ ജനാധിപത്യം സംരക്ഷിക്കണം തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. കേരള വിദ്യാഭ്യാസ സമിതി സംസ്ഥാന കൺവീനർ സി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി സി ആർ സന്തോഷ്, ട്രഷറർ പി നിഷ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home