ജനവിരുദ്ധ നയങ്ങൾക്കെതിരെ
കെഎസ്‌ടിഎ പ്രതിഷേധം ഇരമ്പി

കൊല്ലം
കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ കെഎസ്‌ടിഎ കലക്ടറേറ്റ് മാർച്ച് നടത്തി. ശമ്പള പരിഷ്‌കരണവും ഡിഎ കുടിശ്ശികയും നിഷേധിക്കുകയും ട്രാൻസ്ഫറുകൾ അട്ടിമറിക്കുകയും സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേലധികാരികളുടെ നിയമനം വൈകിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരെയും ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പിഎഫ്ആർഡിഎ നിയമയം പിൻവലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, ശമ്പളപരിഷ്കരണം നടത്തുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ച് . കൊല്ലം ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ആദർശ്കുമാർ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ബി ശൈലേഷ് കുമാർ, എം എസ് ഷിബു, ജെ ശശികല, ജില്ലാ സെക്രട്ടറി എസ് സന്തോഷ് കുമാർ, ട്രഷറർ വി എസ് ബൈസൽ എന്നിവർ സംസാരിച്ചു.









0 comments