ad
Deshabhimani

കൊല്ലം 
തുറമുഖം

10 വർഷത്തെ വികസനം മന്ത്രി അറിയണം

കൊല്ലം പോർട്ടിൽ ഇമിഗ്രേഷനായി നിർമിച്ച ഗേറ്റ് ഹൗസ്

കൊല്ലം പോർട്ടിൽ ഇമിഗ്രേഷനായി നിർമിച്ച ഗേറ്റ് ഹൗസ്

വെബ് ഡെസ്ക്

Published on Sep 20, 2026, 12:09 AM | 2 min read

കൊല്ലം

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം തുറമുഖ വികസനത്തിന്‌ ഒരു പരിഗണനയും ലഭിച്ചിട്ടില്ലെന്ന കൊല്ലത്തിന്റെ എംഎൽഎ കൂടിയായ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പ്രസ്‌താവന വെറും രാഷ്ട്രീയ സ്റ്റണ്ട്‌. വെള്ളിയാഴ്‌ച തുറമുഖം സന്ദർശിച്ചശേഷം നടത്തിയ പ്രസ്‌താവനയിലാണ്‌ വസ്‌തുത മറച്ചുപിടിച്ച്‌ മന്ത്രി നുണ പറഞ്ഞത്‌. 2011-–16 കാലയളവിൽ കൊല്ലം പോർട്ടിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി തട്ടിവിട്ടു. എന്നാൽ, അത്‌ എന്തൊക്കെയെന്ന്‌ വിശദീകരിക്കാൻ തയ്യാറായില്ല. ​ഇമിഗ്രേഷൻ ചെക്ക്‌പോയിന്റിന്‌ അടിസ്ഥാനസ‍ൗകര്യം ​കൊല്ലം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്‌ പോയിന്റായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുന്നതിനുവേണ്ട അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കിയത്‌ പിണറായി വിജയൻ സർക്കാർ ആണെന്ന യാഥാർഥ്യം സർക്കാർ രേഖയാണെന്ന വസ്‌തുതപോലും മന്ത്രി മറച്ചു. ഇമിഗ്രേഷൻ പോയിന്റായി കൊല്ലം പോർട്ടിനെ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കത്തയച്ചിരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസിനായി ആറ്‌ കൗണ്ടറും ഗേറ്റ്‌ ഹൗസും ഫെസിലിറ്റേഷൻ സെന്ററും ഒരുക്കി. ആഭ്യന്തര മന്ത്രാലയം നിർദേശിച്ച എല്ലാ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയതും പിണറായി സർക്കാരിന്റെ കാലത്ത്‌ തുറമുഖ വകുപ്പാണ്‌. സിസിടിവി കാമറ, ചുറ്റുമതിൽ, കമ്പിവേലി, നിരോധിതമേഖല എന്നിവ നടപ്പാക്കി. 14 പൊലീസ്‌ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. റഡാർ സംവിധാനം ഉൾപ്പെടെയുള്ള വെസൽ മോണിറ്ററിങ്‌ സിസ്റ്റം, ഓട്ടോമാറ്റിക്‌ ഐഡന്റിഫിക്കേഷൻ സിസ്റ്റം, ലഗേജ്‌ സ്‌കാനർ, മെറ്റൽ ഡിറ്റക്‌ടർ, പാസഞ്ചർ ടെർമിനലിൽ കൂടുതൽ ലൈറ്റുകൾ എന്നിവയും യാഥാർഥ്യമാക്കി. ഇന്റർനാഷണൽ ഷിപ്പ്‌ ആൻഡ്‌ പോർട്ട്‌ ഫെസിലിറ്റി സെക്യൂരിറ്റി കോഡ്‌ (ഐഎസ്‌പിഎസ്‌) സർട്ടിഫിക്കറ്റ്‌ ലഭിച്ചതും എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. ​തു-റ-മു-ഖം- നാടിന്‌ 
സമർപ്പിച്ചതും എൽഡിഎഫ്‌ ത-ങ്കശേരി-യിൽ- തു-റ-മു-ഖം- യാഥാർഥ്യമാക്കി 2010ൽ- നാടിന്‌ സമർപ്പിച്ചത്‌ അന്ന്‌ മു-ഖ്യ-മ-ന്ത്രിയായിരുന്ന- വി- എ-സ്-- അ-ച്യു-താ-ന-ന്ദൻ ആണ്‌. കൊല്ലത്തിന്റെ എംഎൽഎയും മന്ത്രിയുമായിരിക്കെ പി കെ ഗുരുദാസൻ നടത്തിയ ഇടപെടലും തുറമുഖ വികസനത്തിൽ നിർണായകമായി. 20 കോടി രൂപ ചെലവിൽ വാർഫ്--- നിർമിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർഫ്‌ നാടിനു-- സമർപ്പിച്ചു. പാസഞ്ചർ കം കാർഗോ ഷിപ്-ടെർമിനലാണ് നിർമിച്ചത്‌. തുറമുഖ നടത്തിപ്പിനും കപ്പൽ ഗതാഗതത്തിനുമുള്ള എൻഎസ്‌പിസി സർട്ടിഫിക്കറ്റ്‌ ലഭിച്ചതും മുൻ സർക്കാരിന്റെ കാലത്താണ്‌. കൊല്ലം തുറമുഖത്ത്‌ കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്വകാര്യ ഏജൻസിയും മാരിടൈം ബോർഡും ധാരണപത്രത്തിൽ ഒപ്പിട്ടതും തുടർ വികസനത്തിനുള്ള കാൽവയ്‌പാണ്‌. തുറമുഖത്തിന്റെ വികസനത്തിന്‌ സർക്കാർ–- സ്വകാര്യ സംയുക്ത ഇടപെടൽ പദ്ധതികൾക്കും മാരിടൈം ബോർഡ്‌ രൂപംനൽകി. ചരക്ക്‌, യാത്രാ ഷിപ്പിങ് ഓപ്പറേഷന്‌ ഏജൻസികളെ കൊണ്ടുവരുന്നതിനും തുറമുഖത്ത്‌ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമാണ്‌ പദ്ധതി. പിപിപി മോഡൽ നടപ്പാക്കിയാൽ കപ്പൽ സർവീസ്‌ മാത്രമല്ല കടലിലും കരയ്‌ക്കുമായി നിരവധി പുതിയ സംരംഭങ്ങളും തുറക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home