ad
Deshabhimani

തൊഴിൽ നിയമഭേദഗതി തൊഴിലാളി സ്ത്രീകളെ 
അരക്ഷിതരാക്കുന്നു: സി എസ് സുജാത

സിഐടിയു വനിതാ സെമിനാർ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

സിഐടിയു വനിതാ സെമിനാർ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 12:06 AM | 1 min read

കരുനാഗപ്പള്ളി

തൊഴിൽ നിയമങ്ങളിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഭേദഗതി മൂലം തൊഴിലിടങ്ങളിൽ അരക്ഷിതരായി മാറുകയാണ് തൊഴിലാളി സ്ത്രീകളെന്ന്‌ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത പറഞ്ഞു. കരുനാഗപ്പള്ളിയിൽ 27, 28 തീയതികളിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു സി എസ് സുജാത. തൊഴിലിടങ്ങളിലെ തുല്യതയ്ക്കും തുല്യ വേതനത്തിനും വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയവരാണ് സ്ത്രീകൾ. ഇത്തരം പോരാട്ടങ്ങൾ ഇനിയും തുടരേണ്ട സാഹചര്യം നിലനിൽക്കുമ്പോഴാണ് തൊഴിൽ നിയമഭേദഗതിയിലൂടെ അടിമത്ത സമാനമായ നിയമം അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത് ഇതിന്റെ ആദ്യ ഇരകളായി മാറുന്നത് തൊഴിലാളി സ്ത്രീകളാണെന്നും സി എസ് സുജാത കൂട്ടിച്ചേർത്തു. ‘തൊഴിലിടങ്ങളും സ്ത്രീസുരക്ഷയും ' വിഷയത്തിൽ നടന്ന സെമിനാറിൽ സി രാധാമണി അധ്യക്ഷയായി. കെ ജി ബിന്ദു ആമുഖ പ്രഭാഷണം നടത്തി. മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻ കോടി, എം കെ നിർമല, ബെൻസി രഘുനാഥ്, ഷാഹിമോൾ, സബീന സ്റ്റാൻലി, ജിജി, എം ശോഭന, ആർ കെ ദീപ, വസന്താരമേശ്, കെ ജി കനകം, ബിന്ദു സന്തോഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home