ad
Deshabhimani

പരിസ്ഥിതിലോല മേഖല

ജില്ലയിലെ 7 വില്ലേജിനെയും ഒഴിവാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2026, 12:05 AM | 1 min read

തിരുവല്ല

കേന്ദ്രസർക്കാർ ഏഴാംതവണയും പുറത്തിറക്കിയ പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽനിന്ന് ജില്ലയിലെ ഏഴ്‌ വില്ലേജുകളെയും ഒഴിവാക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളാണ്‌ പട്ടികയിലുള്ളത്‌. ജനവാസമേഖലകളായ ഈ പ്രദേശങ്ങളിൽ ദീർഘകാലമായി കർഷകർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും നഷ്‌ടപ്പെടും.

കരട്‌ വിജ്ഞാപനം അന്തിമമായാൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് കർഷകർ. കപ്പ, കാച്ചിൽ, ചേന, ചേമ്പ് പോലയുള്ള തനത്‌ വിളകൾ കൃഷിചെയ്യാനാകില്ലെന്നതാണ്‌ മലയോര കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്‌. ഇഎസ്‌എയിൽ ഉൾപ്പെടുന്ന മേഖലയിലെ കൈവശഭൂമികളില്‍ കൃഷിയിറക്കുന്നതിനും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. ചരിവുള്ള സ്ഥലങ്ങളില്‍ മരംമുറിക്കാനും കൃഷിയിറക്കാനും തടസമുണ്ടാകും. ആശുപത്രി, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ എന്നിവയൊന്നും സ്ഥാപിക്കാനാകില്ല. വീടുൾപ്പെടെ ഏത് നിർമാണത്തിനും സംസ്ഥാനത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന എൻവയൺമെന്റൽ അതോറിറ്റിയുടെ അനുമതി വാങ്ങണം. ചുരുക്കത്തിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവിടത്തെ ജനങ്ങൾ വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് വെറും കൈയോടെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയാണുണ്ടാകുക. പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി ജെ അജയകുമാർ പ്രമേയം അവതരിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home