Deshabhimani

എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു

അപകടഭീഷണിയായി 
വൈദ്യുതത്തൂൺ

lectric pole poses a danger

അപകടാവസ്ഥയിലായ 
വൈദ്യുതത്തൂൺ

വെബ് ഡെസ്ക്

Published on Nov 04, 2026, 12:52 AM | 1 min read

ചിറയിൻകീഴ്

അപകടഭീഷണി ഉയർത്തുന്ന വൈദ്യുതത്തൂൺ നീക്കി പുതിയത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത്‌ അംഗങ്ങൾ കെഎസ്ഇബി കടയ്ക്കാവൂർ ഡിവിഷൻ ഓഫീസിൽ പ്രതിഷേധിച്ചു. അഞ്ചുതെങ്ങ് പുത്തൻനട വാർഡിൽ പഴയനട ക്ഷേത്രത്തിന് സമീപത്തെ വൈദ്യുതത്തൂണാണ് അപകടാവസ്ഥയിലുള്ളത്‌. കേബിളുകളുടെ താങ്ങാനാകാത്ത ഭാരമാണ് കോൺക്രീറ്റ് പോസ്റ്റിനെ മധ്യഭാഗം ക്രമാതീതമായി വളഞ്ഞ് ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാക്കിയത്. പഞ്ചായത്ത്‌ അംഗം എസ് പ്രവീൺചന്ദ്ര മാസങ്ങൾക്കുമുന്പ്‌ പരാതി നൽകിയെങ്കിലും നടപടിയായില്ല. തുടർന്നായിരുന്നു പ്രതിഷേധം. അടിയന്തരമായി പരിഹരിക്കാമെന്ന എക്സിക്യൂട്ടീവ് എൻജിനിയർ ഷജീനയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. അംഗങ്ങൾ ജയ ശ്രീരാമൻ, പി വിമൽരാജ്, എസ് പ്രവീൺ ചന്ദ്ര, ലിജ ബോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ഷൈനി, ചാറ്റർജി, കാശിക് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

02

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

04

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani editorial

06

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ
deshabhimani section

Recommended

Deshabhimani
Home