ad
Deshabhimani

എൽഡിഎഫ് സത്യഗ്രഹം 
ഒമ്പതാം ദിവസത്തിലേക്ക്

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ എൽഡിഎഫ്  അനിശ്ചിതകാല സത്യഗ്രഹത്തിന്റെ എട്ടാം ദിനം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ എൽഡിഎഫ് അനിശ്ചിതകാല സത്യഗ്രഹത്തിന്റെ എട്ടാം ദിനം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 12:00 AM | 1 min read

പാളയം

കാപ്പ കേസിൽ ജയിലിലടച്ച ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഒമ്പതാം ദിവസത്തിലേക്ക്. വ്യാഴാഴ്ച സിപിഐ എം മുതിർന്ന നേതാവ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ക‍ൗൺസിലർ ആർ പി ശിവജി അധ്യക്ഷനായി. വഞ്ചിയൂർ ഏരിയ സെക്രട്ടറി എം പി റസൽ, എസ് പി ദീപക്, രാഖി രവികുമാർ, നദീസ, സത്യൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ സാജിത നാസർ, രഞ്ജിത്ത് എന്നിവരാണ് വ്യാഴാഴ്‌ച സത്യഗ്രഹം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home