ad
Deshabhimani

എൽഡിഎഫ് സത്യഗ്രഹം 
തുടരുന്നു

കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നടത്തുന്ന സത്യഗ്രഹം സിപിഐ എം 
സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നടത്തുന്ന സത്യഗ്രഹം സിപിഐ എം 
സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 12:18 AM | 1 min read

തിരുവനന്തപുരം

കാപ്പ കേസ്‌ ചുമത്തി ജയിലിലടയ്ക്കപ്പെട്ട വാഴോട്ടുകോണം ക‍ൗൺസിലർ സുഗതനെ പുറത്താക്കണമെന്നും ഉടൻ ക‍ൗൺസിൽ വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട്‌ കോർപറേഷനുമുന്നിൽ എൽഡിഎഫ്‌ ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌. വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ ശ്രീകുമാർ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ, അഡ്വ. രാഖി രവികുമാർ, ലെനിൻ, പുഷ്പലത, എസ്‌ പി ദീപക്, വഞ്ചിയൂർ ബാബു, പ്രശാന്ത് എന്നിവർ സംസാരിച്ചു. ക‍ൗൺസിലർമാരായ ആർ പി ശിവജി, സിന്ധു ശശി എന്നിവർ ബുധനാഴ്‌ച സത്യഗ്രഹമിരുന്നു.​

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home