ad
Deshabhimani

ലോകകപ്പ്‌ ആവേശത്തിൽ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌

സ്‌കൂൾ അങ്കണത്തിൽ കുട്ടികൾ ഒത്തുചേർന്നപ്പോൾ

സ്‌കൂൾ അങ്കണത്തിൽ കുട്ടികൾ ഒത്തുചേർന്നപ്പോൾ

വെബ് ഡെസ്ക്

Published on Jun 25, 2026, 01:00 AM | 1 min read

കരുനാഗപ്പള്ളി

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വ്യത്യസ്തങ്ങളായ പരിപാടികൾ ഒരുക്കി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. ഇഷ്ട ടീമുകളുടെ ജഴ്‌സിയണിഞ്ഞ്‌ എത്തിയ വിദ്യാർഥികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്നു. വിവിധ ടീമുകളായി തിരിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പ്രധാനാധ്യാപിക ഐ ചിത്രലേഖ ഉദ്ഘാടനംചെയ്തു. സ്റ്റാഫ് സെക്രട്ടറി ജെ പി ജയലാൽ, കായികാധ്യാപകൻ സാബുജാൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വേറിട്ട പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home