ad
Deshabhimani

കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് 
നിരവധിപേര്‍ക്ക് പരിക്ക്

പടന്നക്കാട് ഐങ്ങോത്ത് അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസ്
വെബ് ഡെസ്ക്

Published on Jun 25, 2026, 02:30 AM | 1 min read

കാഞ്ഞങ്ങാട്

കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പകൽ 2.30 മണിയോടെ പടന്നക്കാടിനടുത്ത് ഐങ്ങോത്താണ് അപകടം. നര്‍ക്കിലക്കാട്ടെ കുമാരന്‍, ചായ്യോത്തെ രജനി, ബങ്കളത്തെ മേരി ജോണ്‍, മാലോത്തെ രജനി, ചായ്യോത്തെ പ്രീത, ചായ്യോത്തെ രഞ്ജിനി, വരക്കാട്ടെ നാരായണന്‍, ചായ്യോത്തെ അഭിന, കരിന്തളത്തെ അനീഷ, ഭീമനടിയിലെ ഉഷ, ചായ്യോത്തെ പത്മാവതി, എളേരിത്തട്ടിലെ സുധീഷ്, പറന്പയിലെ ജ്വാല, ഒഴിഞ്ഞവളപ്പിലെ ആയിഷ തുടങ്ങി 35 പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ആശുപത്രികളിലായി ചികിത്സയിലാണ്. നീലേശ്വരം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് കുറുകെ ഓടിയ കാൽനടയാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home