ad
Deshabhimani

print edition വൈദ്യുതി സർചാർജ്‌ ഇരട്ടപ്രഹരമാകും

kseb
വെബ് ഡെസ്ക്

Published on Jun 25, 2026, 01:10 AM | 1 min read

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി സംസ്ഥാനം ഇരുട്ടിലായതിനുപിന്നാലെ ഉപയോക്താക്കൾക്കുമേൽ ഇരട്ടപ്രഹരമായി സർചാർജും. ഉയർന്നവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചത്‌ ബില്ലിൽ സർചാർജായും നിരക്ക്‌ വർധനയായും പ്രതിഫലിക്കും.


ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചതിന് അനുമതിതേടിയുള്ള അപേക്ഷയിൽ റഗുലേറ്ററി കമീഷൻ ബുധനാഴ്‌ച തെളിവെടുപ്പ് നടത്തി. അപേക്ഷ അംഗീകരിച്ച്‌ കമീഷൻ അനുമതി നൽകിയാൽ ഇ‍ൗ തുക ഉപയോക്താക്കളിൽനിന്ന്‌ ഇ‍ൗടാക്കും.


ഡിസംബർവരെ പീക് സമയത്തേക്ക് ഹ്രസ്വകാല കരാറുകളിലൂടെ യൂണിറ്റിന് 10 രൂപയെന്ന പരിധി മറികടന്ന്‌ വൈദ്യുതി വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചതിനാണ്‌ അനുമതി തേടുന്നത്‌. വേനൽക്കാലത്ത് ഉയർന്നവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്പോൾ ഏർപ്പെടുത്തിയിരുന്ന സർചാർജാണ്‌ മഴക്കാലത്തും ഉപയോക്താക്കൾക്കുമേൽ അടിച്ചേൽപ്പിക്കുക.


പ്രതീക്ഷിച്ച മഴ കിട്ടാതായതോടെ പ്രതിസന്ധി ഉണ്ടായെന്ന്‌ മന്ത്രി സണ്ണി ജോസഫ്‌ ആവർത്തിക്കുന്നുണ്ട്‌. ആസൂത്രണം പാളിയെന്ന കുറ്റസമ്മതമാണ്‌ ഇത്‌. ലോഡ്‌ ഷെഡ്‌ഡിങ്ങിനുപുറമെയാണ്‌ സർചാർജിന്റെ അധിക ബാധ്യതയും വരുന്നത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home