ചെറുന്നിയൂർ തിരിച്ചുപിടിച്ച് എൽഡിഎഫ്

സുധീർ വർക്കല
Published on Dec 14, 2025, 02:36 AM | 1 min read
വർക്കല
യുഡിഎഫ് നേതൃത്വത്തിലായിരുന്ന ചെറുന്നിയൂർ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം നീണ്ട വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും അന്ത്യം. 15 വാർഡുകളിൽ ഒന്പതിലും എൽഡിഎഫ് ഉജ്വല വിജയം നേടി. യുഡിഎഫ് രണ്ടായി ചുരുങ്ങിയപ്പോൾ ബിജെപി നാലു സീറ്റിൽ വിജയിച്ചു. 2020 ൽ ആറ് സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇക്കുറി ഒന്പതു സീറ്റ് നേടി. സംസ്ഥാന സർക്കാരിന്റെ ജനകീയ പദ്ധതികൾ പലതും അട്ടിമറിച്ചു. കാർഷിക അഭിവൃദ്ധിക്കായി പദ്ധതികൾ ഒന്നും ആവിഷ്‌കരിച്ചില്ല. മാലിന്യ നിർമാർജനത്തിനായി ശാസ്ത്രീയമായ ഇടപെടൽ നടത്തിയില്ല. പ്രാദേശിക സാമ്പത്തിക വികസനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്തുണ്ടായിരുന്ന വികസന പദ്ധതികളല്ലാതെ പുതുതായി ഒന്നുംതന്നെ നടപ്പാക്കിയില്ല. ശോചനീയമായ ഗ്രാമീണ റോഡുകൾ കാൽ നടയാത്രയ്‌ക്കുപോലും അസാധ്യമാണ്. ലൈഫ് ഭവന പദ്ധതിയും അട്ടിമറിച്ചു. തൊഴിലുറപ്പ് പദ്ധതി ക്രമക്കേടിൽ മുങ്ങി. ഫണ്ടുകൾ നഷ്ടപ്പെടുത്തിയതുമൂലം അടിയന്തരാവശ്യങ്ങൾക്കുപോലും പണമില്ലാതായി. ഇതിന്റെയെല്ലാം മറുപടിയായി ജനവിധി.










0 comments