Deshabhimani

തെരുവുനായ ഭീതിയില്‍ നഗരം

പ്രതിഷേധവുമായി 
എൽഡിഎഫ്‌ ക‍ൗൺസിലർമാർ

കോർപറേഷനുമുന്നിൽ എൽഡിഎഫ്‌ ക‍ൗൺസിലർമാർ നടത്തിയ ധർണ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക്  ഉദ്ഘാടനം ചെയ്യുന്നു

കോർപറേഷനുമുന്നിൽ എൽഡിഎഫ്‌ ക‍ൗൺസിലർമാർ നടത്തിയ ധർണ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2026, 12:05 AM | 1 min read

തിരുവനന്തപുരം

നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽഡിഎഫ്‌ ക‍ൗൺസിലർമാർ. ബുധൻ പകൽ കോർപറേഷനുമുന്നിൽ ക‍ൗൺസിലർമാർ നടത്തിയ ധർണ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് ഉദ്ഘാടനം ചെയ്‌തു. 101 വാർഡുകളിലെയും ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി തെരുവുനായ പ്രശ്നം മാറിയിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാൻ കോർപറേഷൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാട്ടായിക്കോണത്തുണ്ടായ നായ ആക്രമണം ഗുരുതരമാണ്‌. പരിക്കേറ്റവർ ചികിത്സയിലാണ്. ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കാനോ ചികിത്സാച്ചെലവുകളിൽ സഹായിക്കാനോ മേയർ തയ്യാറായിട്ടില്ലെന്നും എസ്‌ പി ദീപക് പറഞ്ഞു. ശാശ്വതമായ പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ നായകളെ പിടികൂടി കോർപറേഷൻ ഓഫീസിന് മുന്നിലെത്തിച്ച് പ്രതിഷേധിക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എസ് പി ദീപക് മുന്നറിയിപ്പ് നൽകി. രാഖി രവികുമാർ അധ്യക്ഷയായി. കെ ശ്രീകുമാർ, വഞ്ചിയൂർ പി ബാബു, ആർ പി ശിവജി, സിന്ധു ശശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home