Deshabhimani

തൊടുമല വാർഡ് തെരഞ്ഞെടുപ്പ്

എൽഡിഎഫ് സ്ഥാനാർഥിയുടെ
വിജയം ശരിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2026, 02:14 AM | 1 min read

വെള്ളറട

അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ബിനുവിന്റെ വിജയം ചോദ്യംചെയ്ത് ബിജെപി സ്ഥാനാർഥി ശാലിനി നൽകിയ ഹർജി കോടതി തള്ളി. താലൂക്ക് അധികൃതർ നിയമാനുസൃതം നൽകിയ പട്ടികജാതി സംവരണ സർട്ടിഫിക്കറ്റ് സാധുവാണെന്ന് കണ്ടെത്തിയാണ് നെയ്യാറ്റിൻകര കോടതിയുടെ നടപടി. എസ്‌സി സംവരണ വാർഡായ തൊടുമലയിൽ ബിനു പട്ടികജാതി വിഭാഗക്കാരനെന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന്‌ ആരോപിച്ചാണ് ഹർജി നൽകിയത്‌. എന്നാൽ, നെയ്യാറ്റിൻകര താലൂക്ക് ഓഫീസറും ഓഫീസറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമഗ്രമായ അന്വേഷണത്തിനും നടപടികൾക്കും ശേഷമാണ് ബിനുവിന് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിൻകര താലൂക്ക് ഓഫീസർ ഹാജരായി സർട്ടിഫിക്കറ്റിന്റെ യോഗ്യത തെളിയിക്കുകയും ചെയ്തതോടെ വാദങ്ങൾ നിരക്കാത്തതാണെന്ന് കണ്ടെത്തി കോടതി കേസ് തള്ളി. നിയമപരമായി നിലനിൽപ്പില്ലാത്ത പരാതിയുമായാണ് ഹർജിക്കാരി എത്തിയതെന്നും കോടതി വ്യക്തമാക്കി. ബിനുവിനുവേണ്ടി അഭിഭാഷകരായ ഡി വേലായുധൻ നായർ, പി രമേശൻ, അൽ ആനന്ദ്, ജെ ജെറീസ്, കുടപ്പനമൂട് ഷംനാദ് എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home