എൽഡിഎഫ് സത്യഗ്രഹം പത്താം ദിവസത്തിലേക്ക്

കോര്‍പറേഷനുമുന്നില്‍ എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം വെള്ളിയാഴ്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്യുന്നു
പാളയം
കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പത്താം ദിവസത്തിലേക്ക്. വെള്ളിയാഴ്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. കെ ശ്രീകുമാർ അധ്യക്ഷനായി. വഞ്ചിയൂർ പി ബാബു, ആർ പി ശിവജി, എസ് പി ദീപക്, രാഖി രവികുമാർ, എസ് എസ് മിനു, തുണ്ടത്തിൽ അജി തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ടി കെ രഞ്ജിത്ത്, റസിയ ബീഗം എന്നിവരാണ് വെള്ളിയാഴ്ച സത്യഗ്രഹമിരുന്നത്.











0 comments