ad
Deshabhimani

വിദ്യാർഥികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട്

football

ഗവ. വനിതാ പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്-കീമിന്റെ ലഹരിവിരുദ്ധ ഫുട്ബോൾ ഷൂട്ടൗട്ട് മത്സര വിജയികൾക്ക് ഡിവൈഎസ്-പി 
ടി ബിനുകുമാർ ട്രോഫി വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:31 AM | 1 min read

കായംകുളം ​

ഗവ.വനിതാ പോളിടെക്നിക് കോളേജ് എൻഎസ്‌എസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം 'ഫുട്ബോൾ ആണ് ലഹരി' എന്ന പേരിൽ സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരം പ്രിൻസിപ്പൽ വിജു ശങ്കറും സമ്മാനവിതരണവും ബോധവൽക്കരണ ക്ലാസും ഡിവൈഎസ്പി ടി ബിനുകുമാറും ഉദ്ഘാടനംചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ കിരൺ, ജയമണി, രേഖ ,ജസീന, ധന്യ, മേരി മിനി, ജയകുമാർ, സുനിൽകുമാർ, ദീപ, നന്ദഗോപന്‍, വളന്റിയർ സെക്രട്ടറി നിതിക എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home