കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയെ ഏൽപ്പിച്ച് വിദ്യാർഥി

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥയ്‌ക്ക് നൽകിയ അതുല്യയെ ജില്ലാപഞ്ചായത്ത് അംഗം കെ എസ് നിബിൻ അനുമോദിക്കുന്നു
വൈപ്പിൻ
രണ്ടാംക്ലാസുകാരിക്ക് വഴിയരികിൽനിന്ന് കളഞ്ഞുകിട്ടിയ നാല് പവനോളം തൂക്കംവരുന്ന മാല ഉടമസ്ഥയെ ഏൽപ്പിച്ച് മാതൃകയായി. കുഴുപ്പിള്ളി സെന്റ് ഗ്രിഗോറിയസ് യുപി സ്കൂളിലെ രണ്ടാംക്ലാസുകാരി അതുല്യക്കാണ് മാല കിട്ടിയത്. വീട്ടിൽ വന്ന് വിവരം പറഞ്ഞതോടെ അച്ഛൻ കുഴുപ്പിള്ളി കാട്ടുക്കാരൻ ലിജു കുട്ടിയെയും കൂട്ടി മുനന്പം പൊലീസ് സ്‌റ്റേഷനിൽ എത്തി മാല അവിടെ ഏൽപ്പിച്ചു. ചൊവ്വാഴ്‌ചയാണ് സംഭവം.
വിവരം അറിഞ്ഞ് മാല നഷ്‌ടപ്പെട്ട കുഴുപ്പിള്ളി തുണ്ടിപ്പുറത്തെ കാട്ടുക്കാരൻ വീട്ടിൽ അഞ്ജിത്തിന്റെ ഭാര്യ ഗ്രീഷ്മ സ്റ്റേഷനിൽ എത്തി പൊലീസിന്റെ സാന്നിധ്യത്തിൽ കുട്ടിയിൽനിന്ന് മാല സ്വീകരിച്ചു.
സത്യസന്ധതയുടെ മാതൃകയായ അതുല്യയെ ജില്ലാപഞ്ചായത്ത് അംഗം കെ എസ് നിബിൻ വീട്ടിലെത്തി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എസ് സൂരജ്, പ്രധാനാധ്യാപിക ബിനു തോമസ്, എം പി സ്റ്റാലിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.











0 comments