print edition കുട്ടികളെ ലെെംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾ; മെറ്റയോട് വിശദീകരണം തേടും

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യം ഇൻസ്റ്റഗ്രാം പങ്കുവെക്കുന്ന സാഹചര്യത്തിൽ മെറ്റയെ വിളിച്ചുവരുത്താനൊരുങ്ങി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഇത്തരം ഉള്ളടക്കം എങ്ങനെവന്നുവെന്നും അവ നീക്കം ചെയ്യാന്‍ എന്തു നടപടിയെടുത്തെന്നും കേന്ദ്രം മെറ്റയോട് വിശദീകരണം തേടും.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ നൽകുന്ന ടെലിഗ്രാം ചാനലിന്റെ വിവരങ്ങൾ പണം വാങ്ങി പരസ്യമായി ഇൻസ്റ്റഗ്രാം നൽകുന്നുവെന്ന വിവരം ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.
ഇൗ ആഴ്‌ച രണ്ടാം തവണയാണ് കേന്ദ്രസർക്കാർ മെറ്റക്കെതിരെ തിരയുന്നത്. ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് പരസ്‌പരം സംസാരിക്കാനും സന്ദേശം കൈമാറാനുമായി വാട്‌സ്‌ആപ്പ് അവതരിപ്പിച്ച "യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.











0 comments