print edition കവാസാക്കി: പാലക്കാട് 3 വയസ്സുകാരൻ മരിച്ചു

കുഴൽമന്ദം: കുട്ടികളിൽ കണ്ടുവരുന്ന അപൂർവ രോഗമായ കവാസാക്കി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. തേങ്കുറുശി മുത്തശ്ശൻകാട് ചുക്കംകോണം വീട്ടിൽ ഷാജിയുടെയും- വത്സയുടെയും മകൻ രുദ്രാഷാ(3)ണ് മരിച്ചത്.
രക്തക്കുഴലിൽനിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ നീർവീക്കം ഉണ്ടാകുന്നതാണ് കവാസാക്കി രോഗം. രുദ്രാഷിന് ജൂൺ 28ന് പോളിയോ വാക്സിൻ നൽകിയിരുന്നു. വൈകുന്നേരത്തോടെ പനി ബാധിച്ച് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം കൂടുതലായതിനെ തുടർന്ന് ബുധനാഴ്ച എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളി രാവിലെ ഏഴിന് മരിച്ചു.
എരിമയൂർ കൃഷി ഓഫീസിലെ കൃഷി അസിസ്‌റ്റന്റാണ് ഷാജി. കണ്ണാടി എസ്ബിഐയിലെ ജീവനക്കാരിയാണ് വത്സ. സഹോദരി: വേദിക.











0 comments