Deshabhimani

കോഴിക്കോട് കെട്ടിടത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

kozhikkod

അൻസാറിന്റെ മൃതദേഹം കണ്ടെത്തിയ കെട്ടിടം (ഇടത്) അൻസാറിന്റെ മൃതദേഹം (വലത്)| ഫോട്ടോ:Screengrab

വെബ് ഡെസ്ക്

Published on Oct 18, 2026, 02:56 PM | 1 min read

കോഴിക്കോട് : റെയിൽവേ സ്റ്റേഷന് സമീപത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി ജെ അൻസാർ (39) ആണ് മരിച്ചത്.


കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മരണകാരണം വ്യക്തമല്ല. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


അൻസാറിനെ പ്രദേശത്ത് പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തെ കടക്കാരും നാട്ടുകാരും പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home