ad
Deshabhimani

പകർച്ചവ്യാധി വ്യാപനം

ആലുവ നഗരസഭ പരാജയം: 
ഉപരോധവുമായി സിപിഐ എം

aluva municipality

പകർച്ചവ്യാധി വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ആലുവ നഗരസഭ അധികാരികളുടെ കഴിവുകേടിൽ പ്രതിഷേധിച്ച് 
സിപിഐ എം ആലുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 01:57 AM | 1 min read

ആലുവ


പകർച്ചവ്യാധി വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ആലുവ നഗരസഭ അധികാരികൾക്കെതിരെ ഉപരോധവുമായി സിപിഐ എം. മഴക്കാലപൂർവ ശുചീകരണവും ഫോഗിങ്ങും കൃത്യമായി നടത്താതെ ഡെങ്കി, വൈറൽ പനി തുടങ്ങി പകർച്ചവ്യാധികൾ നഗരസഭാ പരിധിയിൽ വ്യാപിച്ചതോടെയാണ് നഗരസഭ അധികൃതർക്കെതിരെ സിപിഐ എം ആലുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചത്.


നഗരസഭയിൽ ശുചീകരണവും ഫോഗിങ്ങും അടക്കമുള്ള പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്‌. അപകടാവസ്ഥയിലായ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുനീക്കുന്നതും കാന ശുചീകരണവും പാതിവഴിയിലാണ്. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ മാസങ്ങളായി അവധിയിൽ പ്രവേശിച്ചിട്ടും പുതിയ ഒരാൾക്ക് ചുമതല നൽകാൻ നഗരസഭ തയ്യാറായിട്ടില്ല. ഉപരോധത്തെ തുടർന്ന് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന നഗരസഭ സെക്രട്ടറി അൻസൽ ഐസക് ഉറപ്പുനൽകി.


രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് സിപിഐ എം ആലുവ ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ അറിയിച്ചു. ഉപരോധത്തിൽ കൗൺസിലർമാരായ മിനി ബൈജു, പി ആർ രാജേഷ്, ഫെബിൻ പള്ളത്ത്, ജിബി ജിനു, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം എസ് അജിത് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home