കെഎസ്‌ആർടിസി ജീവനക്കാർ പ്രതിഷേധിച്ചു

കെഎസ്‌ആർടിഇഎ എറണാകുളം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു
കൊച്ചി
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌ആർടിഇഎ (സിഐടിയു) എറണാകുളം വെസ്റ്റ് ജില്ലാ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. എറണാകുളം ബസ് സ്റ്റേഷനിൽ നടന്ന സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനീത വിജയൻ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എസ് ആർ നിരീഷ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ ജുബിൻ, ജില്ലാ സെക്രട്ടറി പി ടി രാജീവ്, ജില്ലാ ട്രഷറർ ഹരികുമാർ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ, ജില്ലാ സെക്രട്ടറി ഡി പി ദീപിൻ എന്നിവർ സംസാരിച്ചു.










0 comments