കെ ദാമോദരൻ അനുസ്മരണം

ചെങ്ങന്നൂർ
പുന്തല വിജ്ഞാനോദയം ഗ്രന്ഥശാല കെ ദാമോദരൻ അനുസ്‌മരണം സംഘടിപ്പിച്ചു. കവി ടി എൻ അനീഷ് ഉദ്ഘാടനംചെയ്‌തു. കെ എൻ രാജേഷ് അധ്യക്ഷനായി. എ വി ജഗന്നാഥൻനായർ, വത്സല രാമചന്ദ്രൻ, എൻ ജി ശൈലജ എന്നിവർ സംസാരിച്ചു.
മാന്നാർ
മാന്നാർ നാഷണൽ ഗ്രന്ഥശാല കെ ദാമോദരനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി വിശ്വംഭര പണിക്കർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എൽ പി സത്യപ്രകാശ് അധ്യക്ഷനായി. പ്രൊഫ. പി ഡി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മാധവൻ കലാഭവൻ, മുരളി മോഹൻ, പി ജി അനന്തകൃഷ്ണൻ, അഡ്വ. എം എ അൻസാരി എന്നിവർ സംസാരിച്ചു.










0 comments