കാർ കടകളിലേക്ക് ഇടിച്ചുകയറി

പെരിക്കല്ലൂർ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി രണ്ട് കടകൾ ഭാഗികമായി തകർന്നു. ടൗണിൽ വ്യാഴം രാത്രി 11നാണ് അപകടം. പട്ടാണിക്കുപ്പിൽനിന്ന് പെരിക്കല്ലൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന ചേലൂർ സ്വദേശി അനീഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോഡ്സ് ഇലക്‌ട്രിക്കൽസ്, സേതു സ്റ്റോർസ് എന്നീ കടകളാണ് തകർന്നത്. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായതായി ഉടമകൾ പറഞ്ഞു. കാർ പൂർണമായി തകർന്നു. നിയന്ത്രണംവിട്ട കാർ ആദ്യം ടൗണിനരികിൽ മൈൽക്കുറ്റിയിലാണ് ഇടിച്ചത്. ഇടിയുടെ അഘാതത്തിൽ ഏകദേശം 30 മീറ്ററോളം ദൂരെ മൈൽക്കുറ്റി തെറിച്ചുവീണു. തുടർന്ന്, കടകളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. രാത്രി വൈകിയതിനാൽ ടൗണിൽ ആളുകൾ കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്. പൊലീസ് സ്ഥലത്തെത്തി നിയമനടപടി സ്വീകരിച്ചു.











0 comments