print edition നേതൃത്വമില്ലാതെ ചലച്ചിത്ര അക്കാദമി; ഡോക്യുമെന്ററി മേള പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Jul 04, 2026, 12:35 AM | 1 min read
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ പുതിയ ഭരണസമിതി രൂപീകരിക്കാത്തത് ഡോക്യുമെന്ററി ഫെസ്‌റ്റിനെയും ബാധിക്കുമെന്ന് ആശങ്ക. ഐഡിഎസ്‌എഫ്‌എഫ്‌കെ (ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്‌റ്റിവൽ കേരള) ആഗസ്‌തിലാണ് നടക്കാറുള്ളത്. രണ്ടുമാസംമുന്പേ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തവണ ഒരുക്കങ്ങളൊന്നും നടന്നിട്ടില്ല.
യുഡിഎഫ് സർക്കാർ നിലവിൽവന്നശേഷം ചലച്ചിത്ര അക്കാദമിയിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. സ്‌ക്രീനിങ്, സെൻസർഷിപ് നടപടി കൾ ജൂലൈയിൽ ആരംഭിക്കാനായാൽ സെപ്‌തംബർ അവസാനമോ ഒക്‌ടോബറിന്റെ തുടക്കത്തിലോ മേള സംഘടിപ്പിക്കാൻ കഴിഞ്ഞേക്കും. സർക്കാർ അനുമതിക്ക് നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയും പ്രതിസന്ധിയിലാണ്. മേളയിലെ ചിത്രങ്ങൾ തെരഞ്ഞെടുക്കേണ്ടത് ആഗസ്‌തിലാണ്. പട്ടിക തയ്യാറാക്കേണ്ട സമയമായി. നാൽപ്പതോളം വിവിധ പ്രോജക്ടുകളും മുടങ്ങിക്കിടക്കുകയാണ്.










0 comments