ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിച്ചു

കെ ആർ ഗൗരിയമ്മയുടെ ജന്മദിനാഘോഷവും അനുസ്മരണ സമ്മേളനവും കെ കെ ഷാജു ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
കെ ആർ ഗൗരിയമ്മയുടെ 107-മത് ജന്മദിനാഘോഷവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ ആർ ഗൗരിയമ്മ ചാരറ്റി റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുന്നപ്ര ശാന്തി ഭവനിൽ സംഘടിപ്പിച്ച പരിപാടി മുൻ എംഎൽഎ കെ കെ ഷാജു ഉദ്ഘാടനം ചെയ്തു. ബി ഗോപൻ അധ്യക്ഷനായി. മാത്യു ആൽബിൻ, സി എം അനിൽകുമാർ, കെ ടി ഇതിഹാസ്, എം ബി ബിജു, വി ഡി രതീഷ്, ടി അഖിൽ ദേവ്, സജിത്ത് കാട്ടുങ്ങൽ, കുമ്പിളി റാവു, കാട്ടുംപുറം സുധീഷ് എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കായി സദ്യയും നടത്തി. ആലപ്പുഴ ജനാധിപത്യ സംരക്ഷണ സമിതിയുടെയും കെ ആർ ഗൗരിയമ്മ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിയിൽ കെ ആർ ഗൗരിയമ്മയുടെ 107–-ാം ജന്മദിനം കെ ആർ ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ ആഘോഷിച്ചു. ജെ എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി സി ബീനാകുമാരി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പവിത്രൻ അധ്യക്ഷനായി. സംഗീത് ചക്രപാണി അനുസ്മരണ പ്രഭാഷണം നടത്തി. കാൻസർ രോഗികൾക്കുള്ള ചികിത്സ സഹായവും 5 ബിപിഎൽ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യകിറ്റും നൽകി.











0 comments