കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വനിതാ സമ്മേളനം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 21ന് വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇഎംഎസ് ഹാളിൽ രാവിലെ 10.30ന് ചേരുന്ന സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.
പ്രശസ്‌ത ഗായികയും സംഗീത സംവിധായികയും കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർപേഴ്‌സണുമായ പുഷ്പവതി പൊയ്‌പാടത്ത് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.










0 comments