കുടുംബശ്രീ വിപണനമേളയ്‌ക്ക് തുടക്കമായി

കുടുംബശ്രീ വിപണനമേളയും ബലിതർപ്പണ ഒരുക്കങ്ങളുടെ പൂർത്തീകരണവും നഗരസഭാധ്യക്ഷൻ ആർ ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്
കർക്കടക വാവുബലിയോട് അനുബന്ധിച്ച് കല്ലമ്പാറ ബലിക്കടവിൽ നെടുമങ്ങാട് നഗരസഭ സംഘടിപ്പിക്കുന്ന കുടുംബശ്രീ വിപണന മേളയും ബലിതർപ്പണ ഒരുക്കങ്ങളുടെ പൂർത്തീകരണവും നഗരസഭാധ്യക്ഷൻ ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ് അധ്യക്ഷയായി. എസ് എസ് ബിജു, എം ശ്രീകേശ്, സി സാബു, സബീന ബീവി, ലിസി വിജയൻ, ചന്ദ്രകുമാർ, ആർ മധു, ടി അർജുനൻ, എസ് ബിന്ദു, എൻ കൃഷ്ണകുമാർ, എം എസ് ബിനു, സി എസ് ശ്രീജ, കരിപ്പൂര് സുരേഷ്, എൽ ലളിത, മഞ്ജു, ശൈലജ, സിന്ധു, ആതിര ശിവൻ, രാംകുമാർ, എസ് ബിന്ദു എന്നിവർ സംസാരിച്ചു. മേള 12ന് തർപ്പണശേഷം സമാപിക്കും.









0 comments