കെഎസ്ആർടിഇഎ ധർണ 16–ാം ദിവസത്തിലേക്ക്

ട്രാൻസ്‌പോർട്ട് ഭവനുമുന്നിൽ കെഎസ്‌ആർടിഇഎ ധർണ 15–ാം ദിവസം സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, അർഹരായ ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിക്കുക എന്നീ ആവശ്യങ്ങൾ കെഎസ്ആർടിഇഎ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ ആരംഭിച്ച ധർണ 16–ാം ദിവസത്തിലേക്ക്. സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. പി സജീവ് അധ്യക്ഷനായി. ഹണി ബാലചന്ദ്രൻ, പി എ ജോജോ, എസ് സുജിത് സോമൻ, എസ് സന്തോഷ് കുമാർ, എസ് ആർ നിരീഷ്, എസ് സിന്ധു, എ പി അനിൽകുമാർ, എസ് സുജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.











0 comments