Deshabhimani

ആറ്റുകാൽ പൊങ്കാല

കെഎസ്ആർടിസി പ്രത്യേക സര്‍വീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2026, 03:22 AM | 1 min read

തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് യാത്രാസൗകര്യത്തിനുള്ള ക്രമീകരണം നടപ്പാക്കി. പൊങ്കാലനിവേദ്യത്തിന് രണ്ടുമണിക്കൂർ മുമ്പുമുതൽ ബസുകൾ ലൈൻ അപ് ചെയ്ത് നിർദിഷ്ട സ്ഥലങ്ങളിൽ പാർക്കിങ് ഏർപ്പെടുത്തും. തമ്പാനൂരില്‍നിന്ന്‌ ദീർഘദൂര സർവീസുകൾ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പാളയം ജങ്‌ഷൻമുതൽ പനവിള ജങ്‌ഷൻവരെ ലൈൻ അപ് ചെയ്യും. സെൻട്രൽ ബസ് സ്റ്റാന്‍ഡിലെ തിരക്കനുസരിച്ച് പനവിളയില്‍നിന്ന്‌ തമ്പാനൂരിലേക്ക് ബസുകൾ കടത്തിവിട്ട് സർവീസ് ക്രമീകരിക്കും. മോഡൽ സ്കൂൾ ജങ്‌ഷനിലും തമ്പാനൂർ ബസ് സ്റ്റാൻഡിലും പ്രത്യേക സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും. ‌ഉള്ളൂർ, ശ്രീകാര്യം എംസി റോഡ്, പേരൂർക്കട എന്നിവിടങ്ങളിലേക്കുള്ള ഓർഡിനറി ബസുകൾ വികാസ് ഭവനിൽനിന്ന് ഗവ. ലോ കോളേജ്, ബാർട്ടൻഹിൽ സ്കൂൾ ഗ്രൗണ്ട്, പാറ്റൂർ, വഞ്ചിയൂർ, ഉപ്പിടാംമൂട് പാലം, ഫോർട്ട് സ്കൂൾ, എസ്‌പി ഫോർട്ട് ആശുപത്രി, വാഴപ്പള്ളി ജങ്‌ഷൻ, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവർബ്രിഡ്‌ജുവരെ ലൈൻ അപ് ചെയ്യണം. യാത്രക്കാരെ ഈസ്റ്റ് ഫോർട്ട് നോർത്ത് സ്റ്റാന്‍ഡില്‍നിന്ന്‌ കയറ്റും. വികാസ് ഭവൻ, ഫോർട്ട് സ്കൂൾ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ പ്രത്യേക ഓഫീസുകളുണ്ടാകും. നെയ്യാറ്റിൻകര, നേമം ഭാഗത്തേക്കുള്ള ബസുകൾ കരമന, പിആർഎസ് ഹോസ്പിറ്റൽ -കിള്ളിപ്പാലം റൗണ്ട് കറങ്ങി പാർക്ക് ചെയ്യും. കരമന, പാപ്പനംകോട് എന്നിവിടങ്ങളിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും. നെയ്യാറ്റിൻകര, നേമം ഭാഗങ്ങളിൽനിന്നുള്ള ബസുകൾ കൈമനം, കരുമം റോഡ് വഴി കാലടി സ്കൂൾമുതൽ മരുതൂർക്കടവ് പാലംവരെ ലൈൻ അപ് ചെയ്യും. മരുതൂർക്കടവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും. മലയിൻകീഴ്, കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകൾ ബേക്കറി ജങ്‌ഷനിൽ പാർക്ക് ചെയ്യും. വിഴിഞ്ഞം, തിരുവല്ലം ഭാഗത്തുനിന്നുള്ള ബസുകൾ തിരുവല്ലത്തുനിന്ന്‌ തിരിഞ്ഞ് ബൈപാസ് റോഡുവഴി ബൈപാസ് പരുത്തിക്കുഴി തിരിഞ്ഞ്‌ സർവീസ് റോഡ് വഴി ആര്യൻകുഴി റോഡിലൂടെ കമലേശ്വരം സ്കൂളിനടുത്ത് ലൈൻ അപ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വൺവേയായി സർവീസ് നടത്തണം. കമലേശ്വരം സ്കൂൾ കേന്ദ്രീകരിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫീസുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gun

03

print edition സ്‌കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്‌
Pukasa.jpg

06

print edition യുവ നാടക പ്രവർത്തകർ 28, 29 തീയതികളിൽ ഒത്തുചേരും; യുവനം നാടക പാഠശാല തലശേരിയിൽ
deshabhimani section

Recommended

Deshabhimani
Home