Deshabhimani

ചിറകണിഞ്ഞു വർണവസന്തം

േ

പൂന്തേൻ തേടി നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയ ചിത്രശലഭങ്ങള്‍

avatar
സ്വന്തം ലേഖകൻ

Published on Nov 26, 2026, 12:58 AM | 1 min read

നിലമ്പൂര്‍

പൂക്കൾ പുഞ്ചിരിക്കുന്ന വഴിയോരങ്ങൾ. അവിടെ പൂക്കളിൽനിന്ന് പൂക്കളിലേക്ക് വർണച്ചിറകുകളുടെ പാറിപ്പറക്കൽ. പൂമ്പാറ്റകൾ കൂട്ടമായെത്തിയതോടെ പശ്ചിമഘട്ട താഴ്‌വരകൾ കാഴ്ചയുടെ വസന്തം ഒരുക്കുകയാണ്‌. കൂട്ടമായി പറന്നുനടക്കുന്ന ഡാർക്ക് ബ്ലൂ ടൈഗർ ചിത്രശലഭങ്ങളാണ് ഇതിൽ ശ്രദ്ധേയം. പശ്ചിമഘട്ടത്തിനും പൂർവഘട്ടത്തിനുമിടയിൽ മൺസൂണുമായി ബന്ധപ്പെട്ട് ചിത്രശലഭങ്ങളുടെ വാർഷിക ദേശാടനം നടക്കാറുണ്ട്. ലക്ഷ്യസ്ഥാനത്തെത്താൻ ഇവയ്ക്ക് മൂന്നുമുതൽ നാലാഴ്ചവരെ സമയമെടുക്കും. ദേശാടനത്തിന്റെ ശക്തിയും വ്യാപ്തിയും മികച്ച മഴയുടെ സൂചനയായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നീലക്കടുവ (ബ്ലൂ ടൈഗർ), ഡാർക്ക് ബ്ലൂ ടൈഗർ, കോമൺ ക്രോ, ഡബിൾ ബ്രാൻഡഡ് ക്രോ തുടങ്ങിയ ഇനങ്ങളും ദേശാടനത്തിൽ പങ്കാളികളാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രജനനത്തിന് അനുയോജ്യമായ ഇടങ്ങൾ, ഭക്ഷണലഭ്യത തുടങ്ങിയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള സഞ്ചാരം പശ്ചിമഘട്ടത്തിലെ വിസ്മയങ്ങളിലൊന്നാണ്. 2016മുതൽ ഉപദ്വീപീയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി സ്റ്റിയർ, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകൾ ചിത്രശലഭങ്ങളുടെ ദേശാടനം നിരീക്ഷിക്കുന്നുണ്ട്‌.

​നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ പൂന്തോട്ടവും ചിത്രശലഭങ്ങളുടെ സങ്കേതമായി മാറിയിട്ടുണ്ട്. സതേൺ ബേർഡ് വിങ് ഉൾപ്പെടെ 30ഓളം ഇനങ്ങൾ ഇവിടെ എത്തുന്നുണ്ട്. ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ ഉദ്യാനത്തിലുണ്ട്. പൂന്തേൻ ലഭിക്കുന്ന സസ്യങ്ങൾക്കൊപ്പം ചിത്രശലഭങ്ങളുടെ പ്രജനനത്തിന് ആവശ്യമായ ആതിഥേയ സസ്യങ്ങളും സംരക്ഷിക്കുന്നുണ്ട്. ഇതുവഴി മുട്ടയിടൽമുതൽ ലാർവ, പ്യൂപ്പ ഘട്ടങ്ങൾ പിന്നിട്ട് ചിത്രശലഭങ്ങളായി മാറുന്നതുവരെയുള്ള ജീവിതചക്രം ഉദ്യാനത്തിൽത്തന്നെ പൂർത്തിയാക്കാൻ സാഹചര്യമൊരുങ്ങുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

bevco liquor

03

print edition ബെവ്‌കോയിലും ഒന്നും അറിയുന്നില്ല; മന്ത്രിയും എംഡിയും രണ്ടുതട്ടിൽ
gun

05

print edition സ്‌കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്‌
deshabhimani section

Recommended

Deshabhimani
Home