Deshabhimani

print edition ബെവ്‌കോയിലും ഒന്നും അറിയുന്നില്ല; മന്ത്രിയും എംഡിയും രണ്ടുതട്ടിൽ

bevco liquor
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Nov 26, 2026, 01:00 AM | 1 min read

തിരുവനന്തപുരം : മന്ത്രി എം ലിജുവും ബിവറേജസ്‌ കോർപറേഷൻ എംഡി യോഗേഷ്‌ ഗുപ്‌തയും തമ്മിലുള്ള തർക്കം മുഖ്യമന്ത്രിയുടെ മുന്നിലേക്ക്‌. മന്ത്രി അറിയാതെ എംഡി കാര്യങ്ങൾ നിയന്ത്രിക്കുന്നെന്നാണ്‌ പരാതി. സ്ഥലംമാറ്റം, നിയമനം തുടങ്ങിയവയിൽ എംഡിയുടെ ഇടപെടലാണ്‌ മന്ത്രിയുടെ അസംതൃപ്‌തിക്ക്‌ കാരണം. പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കൽ, പുതിയ മദ്യനയരൂപീകരണം, കോർപറേഷനിലെ സാമ്പത്തിക നഷ്ടം തുടങ്ങിയ വിഷയങ്ങളിലും ഇവർക്കിടയിലെ ഭിന്നതകൾ പുറത്തുവന്നിരുന്നു.


ബെവ്‌കോ ഭരണം പിടിക്കാൻ കോൺഗ്രസിലെ രണ്ട്‌ സംഘടനകൾ നടത്തുന്ന തമ്മിലടിയാണ്‌ പുതിയ വിഷയം. ഐഎൻടിയുസിയിൽ അഫിലിയറ്റ്‌ ചെയ്‌ത ബെവ്‌കോ എംപ്ലോയീസ്‌ അസോസിയേഷൻ, ബിവറേജസ്‌ കോർപറേഷൻ സ്‌റ്റാഫ്‌ ഓർഗനൈസേഷൻ എന്നിവ തമ്മിലുള്ള മത്സരത്തിൽ എംഡി പക്ഷംപിടിക്കുന്നെന്നാണ്‌ ആരോപണം.


എംപ്ലോയീസ്‌ അസോസിയേഷൻ പറയുന്നതിനനുസരിച്ച്‌ എംഡി പ്രവർത്തിക്കുന്നെന്ന്‌ സ്‌റ്റാഫ്‌ ഓർഗനൈസേഷൻ ആരോപിക്കുന്നു. സ്ഥലംമാറ്റവും നിയമനവും നടത്തുന്നത്‌ അസോസിയേഷൻ പറയുന്നതിനനുസരിച്ചാണെന്ന്‌ ഓർഗനൈസേഷനും പറയുന്നു. ഓർഗനൈസേഷനാണ്‌ സ്ഥലംമാറ്റത്തിലടക്കം ഇടപെടുന്നതെന്ന്‌ അസോസിയേഷൻ നേതാക്കൾ തിരിച്ചും ആരോപിക്കുന്നു. ഇരുസംഘടനയും പരസ്‌പരം പണപ്പിരിവ്‌ ഉൾപ്പെടെ ആരോപിക്കുന്നുണ്ട്‌.


സംഘടനകൾ തർക്കം പരിഹരിച്ച്‌ ഒരുമിച്ച്‌ നീങ്ങണമെന്ന്‌ മന്ത്രി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

മന്ത്രിയോട്‌ ആലോചിക്കാതെ കാര്യങ്ങൾ തീരുമാനിക്കുന്നെന്ന്‌ ആരോപിച്ചാണ്‌ എക്‌സൈസ്‌ കമീഷണറായിരുന്ന സീറാം സാംബശിവറാവുവിനെ മാറ്റിയത്‌. ബെവ്‌കോ എംഡിക്കെതിരെയും മന്ത്രി ഇതേ കുറ്റം ചുമത്തുന്നു. വകുപ്പുകൾ നിയന്ത്രിക്കുന്നതും എല്ലാം തീരുമാനിക്കുന്നതും മന്ത്രിയുടെ ഗ്രൂപ്പുകാരാണെന്നാണ്‌ മറ്റ്‌ ഗ്രൂപ്പുകാരുടെ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home