Deshabhimani

print edition മദ്യനയത്തിൽ ട്വിസ്‌റ്റ്‌; യുഡിഎഫ്‌ ഉപസമിതി ഉടൻ വിളിക്കണമെന്ന്‌ മന്ത്രി

m liju

എം ലിജു

വെബ് ഡെസ്ക്

Published on Nov 26, 2026, 01:09 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ്‌ സർക്കാരിന്റെ മദ്യനയം നിശ്‌ചയിച്ച സമയത്തുതന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മന്ത്രി എം ലിജു. കരട്‌ തയ്യാറായെന്നും യുഡിഎഫ്‌ ഉപസമിതി വിളിച്ചുചേർത്ത്‌ എത്രയും വേഗം നയം പ്രഖ്യാപിക്കണമെന്നും മന്ത്രി ക്യാബിനറ്റ്‌ യോഗത്തിൽ ആവശ്യപ്പെട്ടു. ഉപസമിതി ഉടൻ വിളിച്ചുചേർക്കാമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പുനൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല.


കഴിഞ്ഞയാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ്‌ എം ലിജു കരട്‌ മദ്യനയം സമർപ്പിക്കാൻ ശ്രമിച്ചത്‌. എന്നാൽ യുഡിഎഫ്‌ ഉപസമിതി പരിശോധിച്ച്‌ ക്യാബിനറ്റിൽ വച്ചാൽമതിയെന്നുപറഞ്ഞ്‌ മുഖ്യമന്ത്രി കൈപ്പറ്റിയില്ല. ഉപസമിതി രൂപീകരണം വൈകുന്നതിനാൽ മന്ത്രിതന്നെ കരട്‌ നിർദേശങ്ങൾ കൈവശം സൂക്ഷിക്കുകയാണ്‌.


എന്നാൽ, മദ്യനയം യുഡിഎഫ്‌ ചർച്ച ചെയ്യുന്നതിനുമുന്പ്‌ കോൺഗ്രസ്‌ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ്‌ വി എം സുധീരൻ രംഗത്തുവന്നിട്ടുണ്ട്‌. ഇ‍ൗ ആവശ്യം പരിഗണിക്കണമെന്നാണ്‌ മറ്റ്‌ നേതാക്കളുടെ ആവശ്യം. ഇതോടെ 30ന്‌ മദ്യനയം പ്രഖ്യാപിക്കില്ലെന്ന്‌ ഉറപ്പായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home